Latest NewsNewsLife StyleHealth & Fitness

സ്ഥിരമായി എസി ഉപയോ​ഗിക്കുന്നവർക്ക് ഈ രോ​ഗം വരാൻ സാധ്യത കൂടുതൽ

ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എസിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

നീണ്ടമണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്നത് മൂലം നിരവധി കുട്ടികൾ തുമ്മലും മൂക്കടപ്പും മൂലം ചികിത്സ തേടിയെത്തുന്നു എന്ന് ശ്വാസകോശ രോഗ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

Read Also : ഒരു മീ ടു കേസ് പിഷാരടിക്കെതിരെ മണക്കുന്നുണ്ട്, പിഷാരടി ജാഗ്രത പാലിക്കുക: അഞ്ജു പാര്‍വതി എഴുതുന്നു

അതിനാൽ, കാര്‍പ്പറ്റുകളും എസി ഫില്‍റ്ററുകളും കൃത്യമായ ഇടവേളകളില്‍ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ വൈറസും ബാക്ടീരിയയും പൊടിപടലുങ്ങളുമൊക്കെ ആസ്മ ലക്ഷണമുള്ളവരുടെ രോഗം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ആസ്മ രോഗമുള്ളവരുടെ മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതില്‍ കുറയുന്നത് അപകടമായേക്കാം എന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button