KeralaLatest NewsNews

തൃശൂരിൽ കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം

തൃശൂർ: തൃശൂരിൽ കാട്ടാനയിറങ്ങി. രണ്ട് സ്ഥലങ്ങളിൽ കാട്ടാനയിറങ്ങി വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. പീച്ചി മയിലാട്ടുംപാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു.

Read Also: ചെങ്കോൽ കഥ വ്യാജമെന്ന് കോൺ​ഗ്രസ് നേതാവ് ജയ്‌റാം രമേശ്: വാട്സാപ്പ് യൂണിവേഴ്സിറ്റിയിലേതെന്ന് പരിഹാസം

കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനക്കൂട്ടം അക്രമം നടത്തിയത്. പുലർച്ച രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. പറമ്പിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ രണ്ട് മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തുരത്തിയോടിച്ചത്. കൃഷിയിടത്തിലെ 400-ഓളം പൂവൻ വാഴകളാണ് ആനകൾ നശിപ്പിച്ചു.

തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള പുഴയിലും കാട്ടാനകളിറങ്ങി. ഇവിടേയ്ക്കെത്തുന്ന വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പ്രദേശത്ത് അഞ്ച് കാട്ടാനകളെ കണ്ടിരുന്നുവെന്നാണ് നാട്ടുകാർ വെളിപ്പെടുത്തിയത്.

Read Also: പാർലമെന്റ് ഉദ്‌ഘാടനം: ‘എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം’, ഹര്‍ജിപരിഗണിക്കാതെ സുപ്രീംകോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button