IdukkiKeralaNattuvarthaLatest NewsNews

രാ​ജ​കു​മാ​രി​യി​ൽ​ നി​ന്നു കാ​ണാ​താ​യ വ​യോ​ധി​ക​ നേ​ര്യ​മം​ഗ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ

മു​രി​ക്കും​തൊ​ട്ടി സ്വ​ദേ​ശി​നി നെ​ല്ലി​ക്ക​ത​ട​ത്തി​ൽ ഗൗ​രി​യെ(85)യാ​ണ് നേ​ര്യ​മം​ഗ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി​യി​ൽ​ നി​ന്നു കാ​ണാ​താ​യ വ​യോ​ധി​ക​യെ നേ​ര്യ​മം​ഗ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​രി​ക്കും​തൊ​ട്ടി സ്വ​ദേ​ശി​നി നെ​ല്ലി​ക്ക​ത​ട​ത്തി​ൽ ഗൗ​രി​യെ(85)യാ​ണ് നേ​ര്യ​മം​ഗ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : വ്യവസായിയുടെ കൊലപാതകം; 18 കാരിയായ ഫർഹാനയുടെ സഹോദരൻ പോലീസ് കസ്റ്റഡിയിൽ

ക​ഴി​ഞ്ഞ 23 മു​ത​ൽ ഗൗ​രി​യെ കാ​ണാ​താ​യിരുന്നു. ​തു​ട​ർ​ന്ന്, ബ​ന്ധു​ക്ക​ൾ രാ​ജാ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ നേ​ര്യ​മം​ഗ​ല​ത്ത് ബ​സ് ഇ​റ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പാ​ത​യോ​ര​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്നലെ ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നേ​ര്യ​മം​ഗ​ലം-​ഇ​ടു​ക്കി റോ​ഡി​ലെ പാ​ത​യോ​ര​ത്തെ ഓ​ട​യി​ൽ ആണ് ഗൗ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

രാ​ജാ​ക്കാ​ട്-​ഊ​ന്നു​ക​ൾ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി​യ മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിയ ശേഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button