Latest NewsIndiaNews

30ലധികം കുട്ടികളെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സീരിയല്‍ കില്ലറിന് ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയ സീരിയല്‍ കില്ലറിന് ശിക്ഷ വിധിച്ച് കോടതി. 2008 മുതല്‍ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദര്‍ കുമാര്‍ എന്നയാള്‍ക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവര്‍ ഉള്‍പ്പെടെ ഇയാള്‍ ശവരതിയും നടത്തിയതായി പൊലീസ് പറയുന്നു.

Read Also: കോവിഡിനേക്കാള്‍ മാരകമായ ലക്ഷങ്ങളെ മരണത്തിന് കീഴടക്കുന്ന അജ്ഞാത രോഗം വരുന്നു,ലോകം തയ്യാറെടുക്കണം: ലോകാരോഗ്യ സംഘടന

ഡല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്. ആറ് വര്‍ഷത്തോളം നീണ്ട കുറ്റകൃത്യങ്ങള്‍ക്കും എട്ടു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കും ശേഷമാണ് ശനിയാഴ്ച ഡല്‍ഹി കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചത്.

ഡല്‍ഹിയില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു രവീന്ദര്‍. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാള്‍ പോണ്‍ സിനിമകള്‍ കണ്ടതിനു ശേഷം കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button