
പുതിയ പാർലമെന്റ് മന്ദിരത്തിൽ ‘സെങ്കോൽ’ അഥവാ ചെങ്കോൽ സൂക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യസമയത്ത് ജവഹർലാൽ നെഹ്റുവിന് കൈമാറിയ അതേ ചെങ്കോലാണ് പാർലമെന്റ് മന്ദിരത്തിൽ സൂക്ഷിക്കുന്നത്. ചോള രാജാക്കന്മാരാണ് അധികാര കൈമാറ്റത്തിന് ഇന്ത്യയിൽ ആദ്യമായി ഈ സെങ്കോൽ ഉപയോഗിച്ചത്.
പുതിയ പാർലമെന്റ് ഹൗസിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം ഈ ചെങ്കോൽ സ്ഥാപിക്കും. തമിഴ്നാട്ടിൽ നിന്നുള്ള പണ്ഡിതർ പ്രധാനമന്ത്രി മോദിക്ക് ‘സെങ്കോൽ’ കൈമാറും. ഇത് വാർത്തയായതോടെ പലതരത്തിലുള്ള വാദപ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിനിടെ സൗത്ത് ഇന്ത്യ വിഘടനവാദവുമായി നടക്കുന്നവർക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ദക്ഷിണേന്ത്യയിൽ നിന്നുള്ള സെങ്കോലിൽ തെളിച്ചത് ഉത്തരേന്ത്യയിലെ ഗംഗാജലമായിരുന്നു .
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ , ദ്രാവിഡ ദേശം … മാങ്ങാത്തൊലി
Post Your Comments