ദശലക്ഷം ഡോളറുകളുടെ പിന്തുടർച്ചാവകാശം ലഭിച്ച തയ്‌വാൻ യുവാവിനെ സ്വവർഗവിവാഹം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ മരിച്ച നിലയിൽ. തയ്‌വാൻ പൗരനായ ലായ് (18) ആണ് മരിച്ചു. രണ്ടുതവണ മാത്രം കണ്ടിട്ടുള്ള ആളുമായിട്ടായിരുന്നു വിവാഹം. ഇതിനും മണിക്കൂറുകൾക്ക് മുൻപായിരുന്നു മരണമടഞ്ഞ പിതാവിന്റെ 134 കോടി രൂപ മൂല്യമുള്ള സ്വത്ത് ലായ്‌ക്ക് കൈമാറികിട്ടിയത്. തയ്‌വാനിൽ സ്വവർഗാനുരാഗവിവാഹം നിയമവിധേയമാണ്.
പത്തു നിലകെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന ലായ്‌യുടെ റിയൽ എസ്റ്റേറ്റ് അസിസ്റ്റന്റ് സിയ(26)യുമായി മരിക്കുന്നതിന് രണ്ടു മണിക്കൂർ മുന്‍പായിരുന്നു വിവാഹം റജിസ്റ്റർ ചെയ്തത്. സിയയും പിതാവും ലായിയുടെ പിതാവിന്റെ റിയൽ എസ്റ്റേറ്റ് രംഗത്തെ സഹായികളായിരുന്നു. കഴിഞ്ഞ മേയ് നാലിനായിരുന്നു സംഭവം.
എന്നാൽ മരണത്തെക്കുറിച്ച് മേയ് 19നാണ് പുറം ലോകമറിയുന്നത്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലായ്‌യുടെ മാതാവ് ചെങ് രംഗത്തെത്തി. തന്റെ മകൻ സ്വവർഗാനുരാഗിയായിരുന്നില്ലെന്നും മകന്റെ മരണം ആത്മഹത്യയാക്കിയെന്നും ഇവർ കുറ്റപ്പെടുത്തി. എന്നാൽ, മൃതദേഹം പരിശോധിച്ച ഫൊറൻസിക് വിദഗ്ധർ പത്താം നിലയിൽനിന്ന് വീണു മരിച്ചതാണെന്ന തരത്തിലാണ് റിപ്പോർട്ട് നൽകിയത്. വീഴുന്നതിന് മുൻപ് വിഷം ഉള്ളിൽ ചെന്നതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
Post Your Comments