IdukkiLatest NewsKeralaNattuvarthaNews

16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ന​ത്തി​നു​ള്ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു : 19 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

തൊ​മ്മ​ന്‍കു​ത്ത് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ യ​ദു​കൃ​ഷ്ണ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തൊ​ടു​പു​ഴ: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ന​ത്തി​നു​ള്ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 19 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തൊ​മ്മ​ന്‍കു​ത്ത് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ യ​ദു​കൃ​ഷ്ണ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ‘തൊണ്ടയിൽ എന്തോ തങ്ങി ഇരിക്കുന്നു എന്ന് പറഞ്ഞാണ് അയാൾ എന്നെ കാണാൻ വന്നത്, ജീവിച്ചു കൊതിതീരാത്ത ഒരു മനുഷ്യൻ’; ഒടുവിൽ…

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പെ​ണ്‍കു​ട്ടി​യെ കാ​ണാനില്ലായിരുന്നു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്,​ ക​രി​മ​ണ്ണൂ​ര്‍ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍കു​ട്ടി യ​ദു​കൃ​ഷ്ണ​നൊ​പ്പം പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍ന്ന് ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പെ​ണ്‍കു​ട്ടി​യെ വ​ന​മേ​ഖ​ല​യി​ല്‍ പാ​ര്‍പ്പി​ച്ച​താ​യി മൊ​ഴി ന​ല്‍കി​യ​ത്. പി​ന്നീ​ട് പൊ​ലീ​സ്​ നടത്തിയ അന്വേഷണത്തിൽ​ പെ​ണ്‍കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യെ ത​നി​ച്ചാ​ക്കിയ ശേ​ഷം തൊ​മ്മ​ന്‍കു​ത്ത് ടൗ​ണി​ലെ​ത്തി ഭ​ക്ഷ​ണം വാ​ങ്ങി​യാ​ണ് കാ​ട്ടി​ല്‍ ക​ഴി​ഞ്ഞ​ത്.

യ​ദു​കൃ​ഷ്ണ​നെ​തി​രെ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്. പ​ട്ടി​ക ജാ​തി -വ​ര്‍ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പും ചു​മ​ത്തിയിട്ടുണ്ട്. ക​രി​മ​ണ്ണൂ​ര്‍ സി.​ഐ കെ.​ജെ. ജോ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതിയെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button