KeralaLatest NewsNews

മുഖ്യമന്ത്രിയായതിന് ശേഷം എനിക്ക് ആകെയൊരു ബുദ്ധിമുട്ടാണ്, അങ്കിളേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം പോയി: നവ്യ നായർ

കൊച്ചി: സിനിമ പ്രൊമോഷന് വേണ്ടി നൽകുന്ന അഭിമുഖങ്ങളിൽ നടി നവ്യ നായർ പറയുന്ന ചില പരാമർശങ്ങൾ വളരെ വേഗം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ നവ്യ ബി.ജെ.പി സംഘടിപ്പിച്ച യുവം പരുപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെ താരത്തിന് നേരെ കടുത്ത സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. ഇടത് കേന്ദ്രങ്ങളിൽ നിന്നായിരുന്നു നവ്യയെ കടന്നാക്രമിച്ചത്. ഇപ്പോഴിതാ, ആ സംഭവത്തിൽ കൃത്യമായ മറുപടി നൽകുകയാണ് നവ്യ.

പ്രധാനമന്ത്രിയുടെ യുവം പരിപാടിയില്‍ ക്ഷണം കിട്ടിയിട്ടാണ് പോയതെന്നും, താൻ ഒരു കലാകാരിയാണെന്നും അല്ലാതെ ഒന്നിന്റെയും വ്യക്താവല്ല എന്നും നവ്യ പറയുന്നു. തനിക്ക് രാഷ്ട്രീയ ചിന്തകള്‍ ഉണ്ടായിക്കൂടെന്നില്ലെന്നും നവ്യ വ്യക്തമാക്കി. ദി ക്യൂവിന് കൊടുത്ത അഭിമുഖത്തില്‍ ആയിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉള്ള അടുപ്പവും നവ്യ പറയുന്നുണ്ട്.

Also Read:വീടുകളിൽ നിലവിളക്ക് കത്തിക്കേണ്ടത് എപ്പോൾ ?

മുഖ്യമന്ത്രി ആയതില്‍ പിന്നെ അങ്കിളേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം പോയെന്നാണ് നവ്യ പറയുന്നത്. ‘ ഇപ്രാവശ്യം അദേഹത്തെ കണ്ടപ്പോള്‍ ഞാനിത് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷം എനിക്ക് ആകെയൊരു ബുദ്ധിമുട്ടാണ്. മുഖ്യമന്ത്രിയാവരുതേയെന്ന് മനസില്‍ ആഗ്രഹിച്ചിരുന്നു. പിണറായി വിജയന്‍ ആ സ്ഥാനം ഏറ്റെടുത്തതോടെ നമ്മുക്ക് ആ സ്വാതന്ത്രം പോയി. അദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി പോയി. ഞാന്‍ നേരത്തെ കാണുമ്പോള്‍ അദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സെക്രട്ടറി വലിയ സംഭവമാണെന്ന് അറിയാത്ത സമയത്താണ് ഇന്റര്‍വ്യൂ എടുക്കുന്നത്. പിണറായിയുടെ കുടുംബത്തിലെ എല്ലാവരുമായും അടുപ്പമുണ്ട്.

രാഷ്ട്രീയം തെരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ നാട്ടില്‍ ഒരോ വ്യക്തിക്കുമുണ്ട്. ഇത് ഒരു ജനാധിപത്യരാജ്യമാണ്. ഇപ്പോള്‍ ഒരു കലാകാരിയെന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ഇഷ്ടവും അനിഷ്ടങ്ങളുമില്ല. ചിലര്‍ എന്നെ വിളിക്കുന്നത് ചാണകം എന്നാണ്. പക്ഷേ, ഇതൊന്നും അവസാനംവരെ എന്നെ വിളിക്കുന്ന വിളിയായി എനിക്ക് തോന്നുന്നില്ല. ഞാൻ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല’, നവ്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button