Latest NewsNewsBusiness

എൽഐസി: നാലാം പാദഫലങ്ങളിൽ മുന്നേറ്റം, ലാഭം കുത്തനെ ഉയർന്നു

കമ്പനിയുടെ നിഷ്ക്രിയ ആസ്തി ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ പാദഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നാലാം പാദത്തിലെ ലാഭം 13,428 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം സമാന കാലയളവിലെ ലാഭം 2,371 കോടി രൂപയായിരുന്നു. ഇത്തവണ വാർഷിക ലാഭത്തിലും മുന്നേറ്റം കൈവരിക്കാൻ എൽഐസിക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ലാഭം 4,125 കോടി രൂപയിൽ നിന്ന് 35,897 കോടി രൂപയാണ് ഇത്തവണ ഉയർന്നത്. കൂടാതെ, മൊത്തം വരുമാനം 7.32 ലക്ഷം കോടി രൂപയിൽ നിന്ന് 7.91 ലക്ഷം കോടി രൂപയിലെത്തി. അതേസമയം, കമ്പനിയുടെ നിഷ്ക്രിയ ആസ്തി ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി 6.03 ശതമാനത്തിൽ നിന്നും 2.56 ശതമാനമായാണ് മെച്ചപ്പെട്ടത്. നാലാം പാദഫലങ്ങൾ പുറത്തുവിട്ടതോടെ, നിക്ഷേപകർക്കുള്ള ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 3 രൂപ വീതമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.

Also Read: എന്താണ് ‘സെങ്കോള്‍’? ആരാണ് അത് തയ്യാറാക്കിയത് ? അതിന്റെ പ്രാധാന്യം എന്താണ്?

shortlink

Related Articles

Post Your Comments

Related Articles


Back to top button