Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റയുന്നു. 45,000 ത്തി​ല്‍ താ​ഴേ​ക്ക് സ്വർണവില എ​ത്തി. ഇന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 360 രൂ​പയാണ് കു​റ​ഞ്ഞത്. ബു​ധ​നാ​ഴ്ച പവന് 200 രൂ​പ ഉ​യ​ര്‍​ന്നിരുന്നു. ഇതാണ് കുത്തനെ കുറഞ്ഞത്.

Read Also : കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാം: നിരോധനം നീക്കാൻ സിദ്ധരാമയ്യ സർക്കാർ

ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​പ​ണി വി​ല 44,640 രൂ​പ​യാ​ണ്. ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല വ്യാ​ഴാ​ഴ്ച 45 രൂ​പ കു​റ​ഞ്ഞ് 5,580 രൂ​പ​യി​ലെ​ത്തി. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തിന്‍റെ 40 രൂ​പ കു​റ​ഞ്ഞു. വി​പ​ണി വി​ല 4,620 രൂ​പ​യാ​ണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവിലയില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button