ശരീരത്തിലെ ജലാംശം കുറയുന്നതും അന്തരീക്ഷത്തിലെ ചൂട് ഉയരുന്നതിന് അനുസൃതമായി ശരീരം അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതുമെല്ലാം വേനല്‍ക്കാലത്ത് പലര്‍ക്കും കടുത്ത ദഹനപ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകാറുണ്ട്. ഇത് വയറുവേദന ഉള്‍പ്പെടെയുള്ളവയിലേക്ക് നീങ്ങുമ്പോള്‍ കടുത്ത ചൂടിനിടെ അത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും വരാതെ നോക്കാനുമുള്ള ചില പൊടിക്കൈകള്‍ പരിശോധിക്കാം.
ധാരാളം വെള്ളം കുടിക്കുക.
വേനല്‍ക്കാലത്ത് വിയര്‍പ്പ് കൂടുതലായതിനാല്‍ രണ്ടര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടത് ആവശ്യമാണ്.
ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ ഒറ്റയടിക്ക് കഴിയ്ക്കുന്നതിന് പകരമായി അവ പല തവണകളായി കഴിയ്ക്കുന്നതാണ് നല്ലത്.
പഴങ്ങളും പച്ചക്കറികളും ഒഴിവാക്കരുത്
വേനല്‍ക്കാലത്ത് വീട്ടിലുണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് കഴിയ്ക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കും.
മദ്യപാനം ഒഴിവാക്കുക
വേനല്‍ക്കാലത്ത് മദ്യപിക്കുന്നത് നിര്‍ജലീകരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
പ്രോബയോടിക്സ്
സംഭാരം, തൈര് മുതലായവ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Post Your Comments