കൊച്ചി: ആഴക്കടലിൽനിന്ന് മയക്കുമരുന്ന് പിടിച്ച കേസിൽ റിമാൻഡിലായിരുന്ന പാകിസ്ഥാൻ സ്വദേശി സുബൈർ ദെരക് ഷാന്‍ദേ കോടതിയെ പ്രതിരോധത്തിലാക്കി. തന്നെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഉദ്യോഗസ്ഥര്‍ പിടികൂടിയത് ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലല്ലെന്നും കോടതിക്ക് തന്നെ വിചാരണ ചെയ്യാന്‍ അവകാശവുമില്ലെന്നും ഇയാൾ കോടതിയിൽ വാദിച്ചു. ഇയാളെ കഴിഞ്ഞ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ കസ്‌റ്റഡിയിൽ വിട്ടിരുന്നു.
കേസ് രാജ്യാന്തര മാരിടൈം കോടതിക്കു കൈമാറാന്‍ ഇയാള്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് എൻ.സി.ബി കരുതുന്നത്. 200 നോട്ടിക്കല്‍ മൈലിനപ്പുറം രാജ്യാന്തരസമുദ്ര പാതയാണ്. അവിടെ ഒരു രാജ്യത്തിനും അധികാരമില്ല. ഐക്യരാഷ്ട്രസംഘടനയുടെ നിയന്ത്രണത്തിലാണ്. ഇവിടെ വെച്ചാണ് ഇന്ത്യന്‍ നാവികസേനയും എന്‍.സി.ബിയും ചേര്‍ന്ന് തന്നെ പിടികൂടിയതെന്നാണു സുബൈറിന്റെ വാദം. രാജ്യാന്തര അഭയാര്‍ഥി നിയമപ്രകാരവും തനിക്കെതിരേ നടപടിയെടുക്കാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നാണു ഇയാള്‍ ഉയര്‍ത്തുന്ന വാദം. കേസ് രാജ്യാന്തര മാരിടൈം കോടതിക്കു കൈമാറാന്‍ ഇയാള്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.
മയക്കുമരുന്ന് സഹിതം കടലില്‍ മുക്കിയ കപ്പല്‍ പുറപ്പെട്ട തുറമുഖവും സഞ്ചാരപഥവും ലക്ഷ്യസ്ഥാനവും കൃത്യമായി നിര്‍ണയിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിയുടെ മൊഴി മാത്രമാണുള്ളത്. ഇതോടെ കടലില്‍ മയക്കുമരുന്ന് പിടികൂടിയ സ്ഥാനം തെളിവുസഹിതം അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഇതോടെ, കൊച്ചിക്ക് സമീപം മുക്കിയ കപ്പലുയര്‍ത്താന്‍ നാവികസേന തയ്യാറെടുക്കുകയാണ്. എവിടെവച്ചാണു മയക്കുമരുന്നു പിടികൂടിയതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്.
അതേസമയം, കോടതി ആവശ്യപ്രകാരം വിശദ സത്യവാങ്‌മൂലം നൽകിയതോടെ 27 വരെയാണ് ഇയാളെ കസ്‌റ്റഡിയിൽ വിട്ടത്. സുബൈര്‍ പാക് പൗരനാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും എന്‍സിബി വ്യക്തമാക്കി. പാക് പൗരനെന്ന് ആദ്യം വെളിപ്പെടുത്തിയെങ്കിലും പിന്നീടത് ഇറാന്‍ എന്നാക്കി തിരുത്തിയെന്നാണ് എൻസിബി പറയുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാറാണ് സുബൈറിനെ എൻസിബി കസ്‌റ്റഡിയിൽ വിട്ടത്.
Post Your Comments