Article

പാര്‍ലമെന്റില്‍ മോദി സെങ്കോല്‍ പ്രതിഷ്ഠിക്കുമ്പോള്‍ കേരളത്തിലെ ചില പ്രബുദ്ധര്‍ക്ക് ഇരിക്കപ്പൊറുതിയില്ല, അഞ്ജു എഴുതുന്നു

പാര്‍ലമെന്റില്‍ മോദി സെങ്കോല്‍ പ്രതിഷ്ഠിക്കുമ്പോള്‍ കേരളത്തിലെ ചില പ്രബുദ്ധര്‍ക്ക് ഇരിക്കപ്പൊറുതിയില്ല, ഇപ്പോള്‍ വരും അയ്യോ ഫാസിസം, ഹിന്ദു രാഷ്ട്രം, വര്‍ഗീയത എന്നൊക്കെ പറഞ്ഞ്: അഞ്ജു എഴുതുന്നു

തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രധാന ചരിത്ര ചിഹ്നമായ ചെങ്കോല്‍ ചടങ്ങിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ്. ‘അധികാരത്തെയും നീതിയെയും’ പ്രതിനിധീകരിക്കുന്ന, തമിഴ് ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും ഉത്ഭവിച്ച ഈ സെന്‍ഗോള്‍ അല്ലെങ്കില്‍ സെങ്കോള്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമുള്ള സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആചാരപരമായ രീതിയില്‍ സ്ഥാപിക്കുക.

Read Also: പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്: മൂർക്കനാട് പാൽപ്പൊടി ഫാക്ടറി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

ഈ വാര്‍ത്ത പുറത്തുവന്നതോടെ പ്രബുദ്ധ കേരളത്തിലെ ചില പ്രബുദ്ധര്‍ ഇതിനെതിരെ രംഗത്ത് വന്നത് വിമര്‍ശിക്കുകയാണ് എഴുത്തുകാരി അഞ്ജു പാര്‍വതി. തന്റെ ഫേസ്ബുക്കില്‍ കുറിച്ച ലേഖനത്തിലാണ് വിമര്‍ശനവുമായി അവര്‍ രംഗത്ത് വന്നിരിക്കുന്നത്.

അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു…

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

‘ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആയ പാര്‍ലമെന്റില്‍ മോദി ചോളന്മാരുടെ സെങ്കോല്‍ വയ്ക്കാന്‍ പോണേ! അയ്യോ,ഫാസിസം, ഹിന്ദു രാഷ്ട്രം,ഹിന്ദു വര്‍ഗ്ഗീയത! അടിക്കെടാ പോസ്റ്റര്‍, നടത്തെടാ പ്രകടനം, ധര്‍ണ്ണ’

‘വെയ്റ്റ്…
അത് ഇപ്പൊ എടുക്കാന്‍ പറ്റില്ല.സെങ്കി മണിരത്‌നം എടുത്ത സിനിമ ഹിറ്റായപ്പം നമ്മള്‍ ഇറക്കിയ ക്യാപ്‌സ്യൂള്‍ അനുസരിച്ച് ചോളന്മാര്‍ ഹിന്ദുക്കള്‍ അല്ലല്ലോ….എങ്കി പിന്നെ അമൈരശിരസ്‌കനെ മനസ്സാ ധ്യാനിച്ചു നല്ല സൊയമ്പന്‍ അവര്‍ണ്ണ കം ദളിത് വിരുദ്ധത കാച്ചാം…
ഗോത്രവര്‍ഗ്ഗക്കാരിയായ രാഷ്ട്രപതിയെ കൊണ്ട് സെങ്കോല്‍ വയ്പ്പിക്കാതെ ബ്രാഹ്മണനായ മോദി വയ്ക്കുന്നുവെന്ന ഇരവാദം ഇറക്കാം’.

‘അപ്പോഴും പ്രശ്‌നം ഉണ്ട്…പട്ടിക ജാതിക്കാരനായ രാംനാഥ് കോവിന്ദ് ഇന്ത്യന്‍ പ്രസിഡന്റായി മത്സരിച്ചപ്പോള്‍ നമ്മള്‍ പ്രബുദ്ധ കേരളം പിന്തുണച്ചോ …??? ഇല്ല…!
പട്ടികവര്‍ഗ്ഗക്കാരിയായ ദ്രൗപതി മുര്‍മു ഇന്ത്യന്‍ പ്രസിഡന്റായി മത്സരിച്ചപ്പോള്‍ കേരളത്തിന്റെ പിന്തുണ’…???
‘ഒന്ന്…! അപ്പൊ പിന്നെ തല്ക്കാലം നമുക്ക് ബേബി സഖാവിന്റെ ഇരവാദ പോസ്റ്റ് ഷെയര്‍ ചെയ്യാം. എന്നിട്ട് നുമ്മടെ ജൈവ ബുദ്ധിജീവിക്ക് ആയിരം അരുണാഭിവാദ്യങ്ങള്‍ നേരാം’…

shortlink

Related Articles

Post Your Comments

Related Articles


Back to top button