മലയോര മേഖലയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ പ്രത്യേക മാർഗ്ഗം വികസിപ്പിച്ചെടുത്ത് തമിഴ്നാട്ടിലെ വിരിഞ്ചിപുരം കാർഷിക ഗവേഷണ കേന്ദ്രം. കാട്ടുപന്നികളെ തുരത്തുന്നതിനായി സസ്യങ്ങളിൽ നിന്ന് വികസിപ്പിച്ച ‘ജൈവ വികർഷിണി’ എന്ന മരുന്നാണ് കണ്ടുപിടിച്ചത്. ദ്രവ്യ രൂപത്തിലുള്ള ഈ മരുന്നിന്റെ മണമാണ് പന്നികളെ തുരത്തുന്നത്. അതേസമയം, മനുഷ്യർക്ക് ഈ മണം അനുഭവപ്പെടുകയില്ല.
കാട്ടുപന്നികളെ തുരത്താൻ വളരെ ചെലവ് കുറഞ്ഞ മാർഗ്ഗം എന്ന സവിശേഷതയും ഇവയ്ക്കുണ്ട്. ഒരു വർഷം മുമ്പ് ‘ഒല്ലൂർ കൃഷി സമൃദ്ധി’ പദ്ധതിയുടെ ഭാഗമായി മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ നടത്തറയിലെ കൃഷിയിടങ്ങളിൽ ഈ മരുന്ന് പ്രയോഗിച്ചിരുന്നു. പിന്നീട് ഈ മേഖലയിൽ കാട്ടുപന്നിയുടെ ശല്യം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് മറ്റ് സ്ഥലങ്ങളിലെ കർഷകരും ജൈവ വികർഷിണി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരേക്കറിന് 500 മില്ലി മാത്രമാണ് ആവശ്യമായിട്ടുള്ളത്. വില 300 രൂപയാണെങ്കിലും, സബ്സിഡിയായി 150 രൂപ ലഭിക്കുന്നുണ്ട്. ഇതോടെ, ജൈവ വികർഷിണി വാങ്ങാൻ കർഷകർ 150 രൂപ മാത്രമാണ് ചെലവഴിക്കേണ്ടത്.
Also Read: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Post Your Comments