Latest NewsKeralaNews

പേയാട് പെട്രോൾ പമ്പ് ആക്രമണം: മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പേയാട് പള്ളിമുക്ക് ആക്രമണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ബൈക്കിലെത്തി പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. തിരുമല പ്ലാവിള തച്ചൻവിളാകത്ത് വീട്ടിൽ ഉണ്ണി എന്ന മഹാദേവനെയാണ് പോലീസ് പിടികൂടിയത്. തിരുമല ഭാഗത്തു നിന്നാണ് മലയിൻകീഴ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ച് പ്രതികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.

Read Also: തിരക്കിനിടെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഭക്ഷണം: പ്രമേഹരോഗികൾക്കും രക്തസമ്മർദ്ദമുള്ളവർക്കും നല്ലത്

ബാലരാമപുരം പെരിങ്ങമല തെറ്റിവിളാകത്ത് വാടകയ്ക്ക് താമസിക്കുന്ന അഭിജിത്ത്, സഹോദരൻ അജിത്ത്, മുട്ടട സ്വദേശി അനസ്, തിരുമല സ്വദേശി സുധി തുടങ്ങിയവരാണ് നേരത്തെ അറസ്റ്റിലായത്. കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളത്തിന് തണുപ്പ് കുറവാണെന്ന് ആരോപിച്ചായിരുന്നു ഇവർ പമ്പിൽ ആക്രമണം നടത്തിയത്. പമ്പിലെ ജീവനക്കാരായ ശ്രീജയൻ, സുരേഷ് കുമാർ എന്നിവരെ പ്രതികൾ ആക്രമിക്കുകയും പമ്പിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.

Read Also: നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button