
കാട്ടക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു സ്റ്റേഷൻ പരിധികളിലായി രണ്ടുപേർ അറസ്റ്റിൽ. കാട്ടാക്കടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുണ്ടമൺക്കടവിൽ വാടകയ്ക്കു താമസിക്കുന്ന അക്ഷയ് (26) ആണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ താമസിക്കുന്ന വാടക വീട്ടിലെത്തിച്ച് പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടിയോട് അടുത്ത ബന്ധു നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് വിവരം പുറത്തു പറഞ്ഞത്. തുടർന്ന്, കാട്ടാക്കട പൊലീസിൽ നൽകിയ കേസിലാണ് ഇയാൾ പിടിയിലായത്.
സമാനമാസ കേസിൽ പേരൂർക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ചിറയിൻകീഴ് പെരുങ്ങുഴി താഴതിൽ വീട്ടിൽ സാഗർ (22) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴിയാണ് പെയിന്റിംഗ് തൊഴിലാളിയായ സാഗർ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം കുട്ടിയെ കാണാതായതോടെ വീട്ടുകാർ മണ്ണന്തല പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന്, നടന്ന അന്വേഷണത്തിൽ ഇരുവരെയും പെരുങ്ങുഴി ഭാഗത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് കേസുകളിലായി അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments