Latest NewsKeralaNews

കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സർക്കാർ ഇടക്കിടെ നോട്ടു നിരോധിക്കുന്നത്: കെ കെ ശൈലജ

തിരുവനന്തപുരം: കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സർക്കാർ ഇടക്കിടെ നോട്ടു നിരോധിക്കുന്നതെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ഇപ്പോൾ 2000 രൂപാ നോട്ട് കേന്ദ്രസർക്കാർ നിരോധിച്ചതും കള്ളപ്പണക്കാർക്ക് വേണ്ടിയാണ്. 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചത് മൂലം ഒരു ശതമാനം പോലും കള്ളനോട്ടുകൾ പിടിച്ചെടുക്കാനായില്ല എന്നത് റിസർവ് ബാങ്ക് തന്നെ വ്യകത്മാക്കിയ കാര്യമാണെന്ന് കെ കെ ശൈലജ പറഞ്ഞു.

Read Also: രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയം: സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

രാജ്യത്തിന്റെ വളർച്ചയെ തന്നെ ഇല്ലാതാക്കി ജനങ്ങളെ പൊരിവെയിലത്ത് ക്യൂ നിർത്തിയ നരേന്ദ്ര മോദി സർക്കാർ വീണ്ടും വീണ്ടും ജനദ്രോഹ നയങ്ങൾ ആവർത്തിക്കുകയാണ്. രണ്ടായിരത്തിന്റെ നോട്ടു നിരോധനത്തിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി കള്ളപ്പണക്കാരെ സഹായിക്കാൻ തന്നെയാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്ന് കെ കെ ശൈലജ കൂട്ടിച്ചേർത്തു.

Read Also: ‘കൊച്ചിയിൽ മുസ്ലീം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഒരു ബദൽ കേരളാ സ്റ്റോറി’: ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button