Latest NewsNews

ഗുജറാത്തിൽ ശേഷിക്കുന്നത് 150 ചെന്നായ്ക്കൾ മാത്രം, എണ്ണം കുത്തനെ താഴേക്ക്

2018-19 കാലയളവിൽ രാജ്യത്തെ മൊത്തം ചെന്നായ്ക്കളുടെ എണ്ണം 3,100 ആയിരുന്നു

ഗുജറാത്തിൽ ചെന്നായ്ക്കളുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോർട്ട്. അടുത്തിടെ ചെന്നായ്ക്കളുടെ എണ്ണം നിർണയിക്കുന്നതിനായി സെൻസെക്സ് സംഘടിപ്പിച്ചിരുന്നു. മെയ് 8-നാണ് സെൻസെക്സ് പൂർത്തീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആകെ 150 ചെന്നായ്ക്കളുടെ മാത്രം സാന്നിധ്യമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 2018-19 കാലയളവിൽ 494 ചെന്നായ്ക്കളാണ് ഗുജറാത്തിൽ ഉണ്ടായിരുന്നത്. അതേസമയം, നിലവിലെ കണക്കുകൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഗിർ സങ്കേതത്തിലും, വെയിലാവഡാർ സങ്കേതത്തിലും മുപ്പതോളം ചെന്നായ്ക്കൾ ഉണ്ട്. ഗുജറാത്തിന്റെ വടക്കൻ മേഖല ചെന്നായ്ക്കളുടെ പ്രധാന വാസസ്ഥലമാണ്. നഗരവൽക്കരണം, വനനശീകരണം പോലെയുള്ള നീക്കങ്ങളാണ് ചെന്നായ്ക്കളുടെ എണ്ണം കുറയലിന് പിന്നിലെന്നാണ് വിലയിരുത്തൽ.

Also Read: പല്ലിന് കൂടുതല്‍ വെണ്മ നൽകാൻ പഴത്തൊലി ഇങ്ങനെ ഉപയോ​ഗിക്കൂ

2018-19 കാലയളവിൽ രാജ്യത്തെ മൊത്തം ചെന്നായ്ക്കളുടെ എണ്ണം 3,100 ആയിരുന്നു. ഇതിൽ 772 എണ്ണവുമായി മധ്യപ്രദേശ് ഒന്നാം സ്ഥാനത്തും, 532 എണ്ണവുമായി രാജസ്ഥാൻ രണ്ടാം സ്ഥാനത്തുമായിരുന്നു. രാജ്യത്തെ ചെന്നായ്ക്കളുടെ സംരക്ഷണത്തിന് യാദവേന്ദ്ര ജാല, റോബർട്ട് തുടങ്ങിയവർ പഠനം നടത്തിയിട്ടുണ്ട്. പഠന റിപ്പോർട്ട് അനുസരിച്ച് നിരവധി മാർഗ്ഗനിർദ്ദേശങ്ങളാണ് ഇരുവരും മുന്നോട്ട് വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button