![](/wp-content/uploads/2023/04/crime-2.jpg)
മഹാരാഷ്ട്ര: ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്നതോടെ ബാധയാണെന്നാരോപിച്ച് മന്ത്രവാദി രൂക്ഷമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
മഹാരാഷ്ട്രയിലെ സാഗ്ലി ജില്ലയിൽ താമസിക്കുന്ന ആര്യൻ ദീപക് ആണ് മരിച്ചത്. പനി ബാധിച്ച് ഏറെ ദിവസങ്ങളായിട്ടും കുട്ടിക്ക് ഭേദമായില്ല. തുടർന്ന് കുട്ടിയെ മാതാപിതാക്കൾ കർണാടക ഷിർഗൂരിലെ അപ്പാസാഹെബ് കംബ്ലയുടെ അടുക്കലെത്തിച്ചു.
കുട്ടിക്ക് പ്രേതബാധയുണ്ടെന്ന് ഇയാൾ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാൻ ചടങ്ങുകൾ നടത്തേണ്ടതുണ്ടെന്നു പറഞ്ഞ അപ്പാസാഹെബ് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Post Your Comments