ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 18.11 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,981.79-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 33.60 പോയിന്റ് നേട്ടത്തിൽ 18,348-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിനവും അദാനി ഓഹരികൾ മുന്നേറിയിട്ടുണ്ട്. ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച പാനലിൽ നിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അദാനി ഗ്രൂപ്പ് ഓഹരികൾ വീണ്ടും ഉയർന്നത്.
ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, ടാറ്റാ സ്റ്റീൽ, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം മുന്നേറിയത്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്.യു.എൽ, ഭാരത് ഇലക്ട്രോണിക്സ്, ഡിഎൽഎഫ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
Also Read: അയൽവാസിയെ ഉപദ്രവിക്കാൻ ശ്രമം : കാപ്പ പ്രതി അറസ്റ്റിൽ
Post Your Comments