ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു. സുന്ദർ പിച്ചൈയുടെ ബാല്യകാലം മുഴുവൻ ചെലവഴിച്ചിരുന്ന ചെന്നൈ അശോക് നഗറിലെ വീടാണ് വിറ്റത്. സിനിമാനടനും നിർമ്മാതാവുമായ സി. മണികണ്ഠനാണ് സുന്ദർ പിച്ചൈയുടെ വീട് വാങ്ങിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. സുന്ദർ പിച്ചൈയുടെ അച്ഛൻ രഘുനാഥ് പിച്ചൈയാണ് വീട് വിറ്റത്.
ഗൂഗിൾ മേധാവിയുടെ മാതാപിതാക്കളുടേതാണ് വീടെന്ന് അറിഞ്ഞതോടെയാണ് മണികണ്ഠൻ അവ വാങ്ങാൻ തീരുമാനിച്ചത്. അതേസമയം, ഇടപാടുകൾ വേഗത്തിൽ നടത്താനും രേഖ ലഭ്യമാക്കാനും മകന്റെ പേര് എവിടെയും മാതാപിതാക്കൾ ഉൾപ്പെടുത്തിയിരുന്നില്ല. ഏകദേശം 20 വയസുവരെയാണ് ചെന്നൈയിലെ വീട്ടിൽ സുന്ദർ പിച്ചൈ താമസിച്ചത്. സുന്ദർ പിച്ചൈയുടെ പിതാവ് യുഎസിലായതിനാൽ ഇടപാടുകൾ പൂർത്തീകരിക്കാൻ നാല് മാസമാണ് എടുത്തത്. 2021 ഒക്ടോബറിൽ വനവാണി സ്‌കൂളിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് സുന്ദർ പിച്ചൈ അവസാനമായി ചെന്നൈയിലെ വീട് സന്ദർശിച്ചത്.
Also Read: വേനൽച്ചൂട് കടുക്കുന്നു: ഡ്രസ് കോഡിൽ മാറ്റം ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാർ
Post Your Comments