ആഗോള ടെക് ഭീമന്മാരുടെ പാത പിന്തുടരാനൊരുങ്ങി ഗൂഗിളും. റിപ്പോർട്ടുകൾ പ്രകാരം, പിരിച്ചുവിടൽ നടപടികൾക്കാണ് ഗൂഗിൾ രൂപം നൽകുന്നത്. അതേസമയം, ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആൽഫബെറ്റ് വരും ആഴ്ചകളിൽ 10,000- ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു. ഈ അറിയിപ്പിന്റെ മുന്നോടിയായാണ് ഗൂഗിളിന്റെ നീക്കവും.
പിരിച്ചുവിടൽ നടപടികളുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ചില സൂചനകൾ ഇതിനോടകം തന്നെ സിഇഒ സുന്ദർ പിച്ചൈ നൽകിയിട്ടുണ്ട്. കൂടാതെ, പ്രവർത്തന രംഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പിച്ചൈ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി GRAD എന്ന് വിളിക്കുന്ന പുതിയ സംവിധാനമാണ് കമ്പനി ഉപയോഗിക്കാൻ സാധ്യത.
GRAD സംവിധാനത്തെക്കുറിച്ച് ഭൂരിഭാഗം ജീവനക്കാരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനു വേണ്ടിയാണ് GRAD സംവിധാനം നടപ്പാക്കുന്നത്. അതേസമയം, ഈ സംവിധാനം ഏത് തരത്തിലാണ് ജീവനക്കാർക്കിടയിൽ പ്രവർത്തിക്കുക എന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല.
Post Your Comments