റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ മാർട്ട് പിരിച്ചുവിടൽ നടപടികളുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി ആയിരം ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയത്. വരും ആഴ്ചകളിൽ 9,900 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നാണ് സൂചന. കൂടുതൽ പണം സമ്പാദിക്കുന്നതിനും, ലാഭം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലെ 500 എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ ആയിരത്തിലധികം ജീവനക്കാരോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ, കമ്പനി പെർഫോമൻസ് ഇംപ്രൂവ്മെന്റ് പ്ലാൻ നടപ്പാക്കിയിട്ടുണ്ട്. ഈ പ്ലാനിൽ ഉൾപ്പെടുത്തിയതിന് ശേഷം ജീവനക്കാരുടെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ വലിയ റൗണ്ട് പിരിച്ചുവിടൽ നടത്തിയേക്കുമെന്നാണ് സൂചന.
Also Read: ബൈക്ക് മോഷണക്കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
കൂടുതൽ ലാഭം ഉണ്ടാക്കുന്നതിലും നഷ്ടം കുറയ്ക്കുന്നതിലുമാണ് ജിയോ മാർട്ട് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, ജിയോ മാർട്ടിന്റെ പകുതിയിലധികം ഫുൾഫിൽമെന്റ് സെന്ററുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രാദേശിക സ്റ്റോറുകളിലേക്ക് ഉൽപ്പന്നങ്ങൾ തയ്യാറാക്കി അയക്കുന്നത് ഇത്തരം കേന്ദ്രങ്ങളിൽ നിന്നാണ്.
Post Your Comments