കൊച്ചി : കൊച്ചിയിലെ പുറംകടലില്‍ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കേസില്‍ എന്‍സിബി വിശദമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതിയുടെ പൗരത്വം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Read Also: നടുറോഡില്‍ പരാക്രമം കാണിച്ച് ലഹരിക്ക് അടിമയായ യുവാവ്: സംഭവം മലപ്പുറത്ത്
കടലിലെ ലഹരി വേട്ടയില്‍ പിടിയിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയത്. രാസ ലഹരിയുടെ ഉറവിടം, ലഹരിക്കടത്ത് സംഘാംഗങ്ങള്‍ ലഹരി മരുന്നുമായി സഞ്ചരിച്ച വഴി എന്നിവ കണ്ടെത്തണമന്നും ഇതിനായി പ്രതിയെ വിശദമായി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് എന്‍സിബി കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നത്. ലഹരി വേട്ട നടന്നത് ഇന്ത്യന്‍ സാമുദ്രാതിര്‍ത്തിക്ക് അകത്താണോ പുറത്താണോ എന്ന ചോദ്യത്തിന് മാത്രമേ പ്രസക്തിയുള്ളൂവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പൗരത്വം സംബന്ധിച്ച് പ്രതി വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നത്. ഇയാളുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകളൊന്നുമില്ല. അതൊകൊണ്ടുതന്നെ വിശദമായ ചോദ്യംചെയ്യല്‍ വേണമെന്നാണ് എന്‍സിബി വ്യക്തമാക്കിയത്. അഞ്ച് ദിവസത്തേക്കാണ് പ്രതി സുബൈറിനെ കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി കേസില്‍ എന്‍സിബി യോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര സ്വഭാവമുളള കേസായതിനാല്‍ രേഖകളില്‍ വ്യക്തത വേണമെന്നാണ് കോടതി പറഞ്ഞത്
Post Your Comments