ഭുവനേശ്വർ: ഭർത്താവും നടിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ, ഒഡിയ നടി പ്രകൃതി മിശ്രയെ ഭുവനേശ്വറിലെ തെരുവിൽ വെച്ച് നടൻ ബാബുഷാൻ മൊഹന്തിയുടെ ഭാര്യ തൃപ്തി സത്പതി ആക്രമിച്ചു. സംഭവത്തിന്റെ നിരവധി വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബാബുഷാനും പ്രകൃതിയും അടുത്തിടെ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന ഒഡിയ ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു. ബാബുഷാന്റെ ഭാര്യ തൃപ്തി തന്റെ ഭർത്താവിനെയും നടി പ്രകൃതിയെയും കാറിൽ ഒരുമിച്ച് പിടികൂടിയ ശേഷം ഇരുവരെയും ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിൽ കാണുന്നത്.
മറ്റൊരു വീഡിയോയിൽ പ്രകൃതി രക്ഷപെടാൻ ശ്രമിക്കുമ്പോൾ തൃപ്തി അവരുടെ മുടി വലിക്കാൻ ശ്രമിക്കുന്നതും കാണാം. ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിക്കുന്ന പ്രകൃതിയെ തൃപ്തി തടയുന്നതും തന്റെ കുടുംബത്തെ നശിപ്പിക്കുകയാണെന്ന് ആരോപിക്കുന്നതും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ അവരുടെ മൊബൈൽ ഫോണുകളിൽ വീഡിയോ റെക്കോർഡുചെയ്യുന്നതും മറ്റൊരു വീഡിയോയിൽ കാണാൻ കഴിയും.
സേമിയയും പാലും കൊണ്ട് അതീവ രുചികരമായ കിടിലൻ പ്രഭാത ഭക്ഷണം
പ്രകൃതി മിശ്രയുടെ അമ്മ കൃഷ്‌ണപ്രിയ മിശ്ര ഇത് സംബന്ധിച്ച് ഭുവനേശ്വറിലെ ഖരാവേല നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രകൃതിയുടെ അമ്മയുടെ പരാതി പ്രകാരം, ചെന്നൈയിലേക്കുള്ള യാത്രക്കായി ഭുവനേശ്വർ വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോൾ ബാബുഷാന്റെ ഭാര്യ തൃപ്തി സത്പതിയും ചില ഗുണ്ടകളും ചേർന്ന് ഇരുവരെയും തടഞ്ഞുവെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രതീക് സിംഗ് പറഞ്ഞു. കൃഷ്‌ണപ്രിയ മിശ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി 341, 294, 323, 506 വകുപ്പുകൾ പ്രകാരം ഖാർവേൽ നഗർ പോലീസ് കേസെടുത്തു.
സംഭവത്തിൽ നടൻ ബാബുഷാൻ പിന്നീട് വിശദീകരണവുമായി രംഗത്ത് വന്നു. ‘ചെന്നൈയിൽ ഉത്കൽ അസോസിയേഷൻ സംഘടിപ്പിച്ച ഉത്കൽ ദിവസ് ആഘോഷത്തിന് അതിഥികളായി എന്നെയും പ്രകൃതി മിശ്രയെയും ക്ഷണിച്ചിരുന്നു. എന്റെ സഹനടിയായ പ്രകൃതി ഒരു പുതിയ സിനിമ പ്രഖ്യാപിക്കാനും സിനിമയുടെ പ്രൊമോഷനുമായി ചെന്നൈയിലേക്ക് പോകുകയായിരുന്നു. അവൾ എന്റെ വളരെ നല്ല സുഹൃത്താണ്. ഞാൻ അവളെ എയർപോർട്ടിലേക്ക് കൊണ്ടുപോകാൻ പോയതായിരുന്നു,’ ബാബുഷാൻ പറഞ്ഞു.
പിത്താശയ കല്ലുകള്‍ വരാനുള്ള പ്രധാന കാരണം ഇവ: ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
‘ഞാനും പ്രകൃതിയും എയർപോർട്ടിലേക്ക് പോകുമ്പോൾ, പെട്ടെന്ന് എന്റെ ഭാര്യയും ഭാര്യാപിതാവും വന്ന് ഞങ്ങളെ ആക്രമിക്കുകയും പ്രകൃതിയെ ഉപദ്രവിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. എന്റെ ഭാര്യ സിനിമാ മേഖലയിലല്ല, അതുകൊണ്ട് ഞങ്ങളുടെ ജോലിയെക്കുറിച്ചും ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ചും അവർക്ക് ഒരു ധാരണയുമില്ല. ഞാൻ പൂർണ്ണ ഞെട്ടലിലാണ്, ബാബുഷാൻ കൂട്ടിച്ചേർത്തു.
താനും താരവും സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്ന് പ്രകൃതി വ്യക്തമാക്കി. ‘തികച്ചും നിർഭാഗ്യകരമായ സംഭവമാണ്. ചെന്നൈയിലെ ഒരു ഒഡിയ അസോസിയേഷന്റെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനും പുതിയ സിനിമയുടെ പ്രഖ്യാപനത്തിനുമായി നടൻ ബാബുഷന്റെ കൂടെ പോവുകയായിരുന്നു ഞാൻ. ഞങ്ങൾ ഒരേ സ്ഥലത്തേക്ക് പോകുന്നതിനാൽ ബാബുഷാൻ എന്നെ കൂട്ടിക്കൊണ്ടുവരാൻ വന്നിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാപിതാവും ചില ഗുണ്ടകളും സ്ഥലത്തെത്തി കാറിൽ കയറി. ബാബുഷാന്റെ ഭാര്യാപിതാവ് എന്നെ ശാരീരികമായി ഉപദ്രവിച്ചു. അവരുടെ ഗുണ്ടകൾ എന്നെയും ബാബുഷാനെയും മർദ്ദിച്ചു,’ പ്രകൃതി പറഞ്ഞു.
‘അവരുടെ കുടുംബ കാര്യത്തിലേക്ക് എന്നെ നിർബന്ധമായും വലിച്ചിഴക്കുകയാണ്. ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്. ഞങ്ങളുടെ ബന്ധം ആരാധകർക്ക് പോലും അറിയാം, എനിക്ക് ആരെയും പേടിയില്ല,’ പ്രകൃതി കൂട്ടിച്ചേർത്തു.
Post Your Comments