അഴീക്കോട്: വള്ളത്തിൽ കിടന്ന് ഉറങ്ങുന്നതിനിടയിൽ പുഴയിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പടന്നയ്ക്ക് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദ്വാരകാപതി എന്ന വള്ളത്തിലെ തൊഴിലാളിയായ രാജേഷ് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് പുഴയിൽ വീണത്. പുഴയിൽ കെട്ടിയിട്ട വള്ളത്തിൽ കിടന്നുറങ്ങുകയായിരുന്ന രാജേഷ് ഉറക്കത്തിനിടയിൽ പുഴയിലേക്ക് വീഴുകയായിരുന്നു. തീരദേശ പൊലീസ്, ഫിഷറീസ് റെസ്‌ക്യു ടീം, ഫയർഫോഴ്‌സ്, സ്‌കൂബാ എന്നിവർ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.
Post Your Comments