കൽപ്പറ്റ: ‘ലാൽസലാം… ലാൽസലാം… ഇല്ലാ… ഇല്ലാ… മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’, അന്ത്യയാത്രയിൽ മകൻ നന്ദുവിന് മുദ്രാവാക്യം വിളിച്ച് അമ്മ ശ്രീജ. ചുറ്റിനും കൂടിനിന്നവരുടെയെല്ലാം നെഞ്ചുപൊട്ടുന്ന രീതിയിലായിരുന്നു ആ അമ്മയുടെ കരച്ചിൽ. വയനാട്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ കനത്തമഴയിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ ആണ് 19 വയസുകാരൻ നന്ദു മരണപ്പെട്ടത്.
പനവല്ലിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്ക്കരിച്ചത്. കൽപ്പറ്റ പുള്ളിയാർമല ഐ ടി എ വിദ്യാർത്ഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു നന്ദു. കരഞ്ഞു തളർന്ന് വീഴുമ്പോഴും അമ്മ ശ്രീജ ലാൽ സലാം വിളിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ മഴയെ തുടർന്നുണ്ടായ അപകടത്തിൽ നന്ദുവിന് ജീവൻ നഷ്ടമായത്. കനത്ത മഴയിലും കാറ്റിലും തെങ്ങ് മറിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19 വയസുകാരൻ നന്ദുവെന്ന ഐ ടി ഐ വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം ഇന്നലെയാണ് വിഫലമായത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. അപകടം നടന്നപ്പോൾ തന്നെ നന്ദുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ നന്ദുവിന്‍റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
Post Your Comments