Latest NewsKeralaNews

മലയോര കര്‍ഷകരെ ദുരിതത്തിലാക്കുന്നതിന് പിന്നില്‍ പിണറായി വിജയനും പങ്ക്: തുറന്നടിച്ച് സീറോ മലബാര്‍ സഭ

ജനഹിതം മാനിക്കാതെ പ്രവര്‍ത്തിക്കുന്ന മന്ത്രിയെ സ്ഥാനത്ത് ഇരുത്തുന്നു

കോഴിക്കോട് : വന്യമൃഗ ശല്യത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സീറോ മലബാര്‍ സഭ. ജനഹിതം മാനിക്കാതെ പ്രവര്‍ത്തിക്കുന്ന മന്ത്രിയെ സ്ഥാനത്ത് ഇരുത്തുന്നത് മുഖ്യമന്ത്രിയാണെന്നും മലയോര കര്‍ഷകരെ ദുരിതത്തിലാക്കുന്നതിന് പിന്നില്‍ പിണറായി വിജയനും പങ്കുണ്ടെന്ന് സീറോ മലബാര്‍ സഭ തുറന്നടിച്ചു. വിഷയം ചൂണ്ടിക്കാട്ടി കേരള കര്‍ഷക അതിജീവന സംയുക്ത സംരക്ഷണ സമിതിയുടെ സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Read Also: സാക്കിർ നായിക്കിന്റെ ഏജന്റ് എന്റെ മകൻ സൗരഭിനെ സലീം ആക്കി മാറ്റി; അറസ്റ്റിലായ തീവ്രവാദിയുടെ പിതാവ്

കെസിബിസിയ്ക്കെതിരായ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ വിവാദ പരാമര്‍ശമാണ് ക്രൈസ്തവ സംഘടനകളെ ചൊടിപ്പിച്ചത്. സമരങ്ങള്‍ക്കിടെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കെസിബിസിയാണെന്ന വനം മന്ത്രിയുടെ കണ്ടെത്തല്‍ അപക്വമാണെന്ന് സീറോ മലബാര്‍ സഭ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button