സർവീസിലുള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ വിവിധ പരാതികൾക്ക് പരിഹാരം കാണാൻ അവസരം. സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ഡിജിപി അനിൽ കാന്തിന്റെ നേതൃത്വത്തിൽ അദാലത്താണ് സംഘടിപ്പിക്കുന്നത്. ഓൺലൈനായാണ് അദാലത്ത് സംഘടിപ്പിക്കുക. പോലീസ് ഉദ്യോഗസ്ഥർക്ക് മേലാധികാരികൾ മുഖേനയല്ലാതെ പരാതികൾ നേരിട്ട് അറിയിക്കാവുന്നതാണ്.
SPC Talk with cops എന്ന പേരിലാണ് ഓൺലൈൻ അദാലത്ത് നടത്തുക. ജൂൺ 22, 27 തീയതികളിലാണ് അദാലത്ത് നിശ്ചയിച്ചിട്ടുള്ളത്. ജൂൺ 22ന് പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഗണിക്കും. പരാതികൾ ജൂൺ രണ്ടിനകമാണ് സമർപ്പിക്കേണ്ടത്. അതേസമയം, വിജിലൻസുമായി ബന്ധപ്പെട്ട പരാതികൾ ജൂൺ ആറിനു മുൻപ് ലഭിക്കേണ്ടതാണ്. അവ 27ന് പരിഗണിക്കും. പോലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ spctalks.pol@kerala.gov.in എന്ന ഇമെയിൽ മുഖാന്തരം അറിയിക്കാവുന്നതാണ്.
Post Your Comments