ThiruvananthapuramNattuvarthaLatest NewsKeralaNews

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

കു​ള​ത്തൂ​പ്പു​ഴ റോ​സ് മ​ല വേ​ങ്ങ​വി​ള വീ​ട്ടി​ൽ ആ​ർ. മു​ര​ളീ​ധ​ര​ൻ (76) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​ത്തൂ​പ്പു​ഴ റോ​സ് മ​ല വേ​ങ്ങ​വി​ള വീ​ട്ടി​ൽ ആ​ർ. മു​ര​ളീ​ധ​ര​ൻ (76) ആ​ണ് മ​രി​ച്ച​ത്.

Read Also : നരേന്ദ്ര മോദിയുടെ കാല് തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി, ഗംഭീര വരവേൽപ്പ്; വീഡിയോ വൈറൽ

സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ യൂ​റോ​ള​ജി വാ​ർ​ഡി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാണ് സം​ഭ​വം. ജ​ന​ൽ​ക്ക​മ്പി​യി​ൽ ഷാ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ ജീവനൊടുക്കിയ​ത്.

രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന കൂ​ട്ടി​രി​പ്പു​കാ​ർ കെ​ട്ട​ഴി​ച്ച് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇയാൾ മ​രിക്കുകയായിരുന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button