തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിപക്ഷം നടത്തിയ സമരത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങവെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എംഎല്‍എ കുഴഞ്ഞുവീണു. മൈക്കിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹം കുഴഞ്ഞ് വീണത്. മുനീറിനൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്ത് കസേരയില്‍ ഇരുത്തി.
Read Also: എയർടെൽ ഉപഭോക്താവാണോ? 60 ജിബി ഡാറ്റയുമായി കിടിലൻ പ്ലാൻ ഇതാ എത്തി
തുടര്‍ന്ന് അദ്ദേഹം വേദിയില്‍ നിന്നും പോകുകയായിരുന്നു. സിപി ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് എംകെ മുനീര്‍ പ്രസംഗിക്കുവാനായി എഴുന്നേല്‍ക്കുന്നത്. സെക്രട്ടറിയേറ്റ് വളഞ്ഞായിരുന്നു പ്രതിപക്ഷ സമരം. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും എതിരെയാണ് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്തിയത്.
Post Your Comments