Latest NewsKerala

ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് തീർപ്പിന് മുൻപ് ഒരാൾ പിൻതിരിഞ്ഞാൽ ഡിവോഴ്സ് അനുവദിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: വിവാഹമോചന വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. ഉഭയകക്ഷി സമ്മതപ്രകാരം കേസിൽ തീർപ്പുണ്ടാകുന്നതിന് മുൻപ് കക്ഷികളിൽ ഒരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി. ഒരു കേസിൽ ഭാര്യ പിന്മാറിയതിനാൽ വിവാഹമോചനം അനുവദിക്കാത്തതിനെതിരെ ഭർത്താവ് നൽകിയ അപ്പീർ തള്ളിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഉഭയസമ്മതപ്രകാരമുള്ള ഹർജി തിരുവനന്തപുരം കുടുംബകോടതി തള്ളിയതിനെതിരെയാണ് കായംകുളം സ്വദേശിയായ ഭർത്താവാണ് ഹർജി നൽകിയത്. എന്നാൽ, വിവാഹമോചനമെന്ന് ആവശ്യത്തിൽ നിന്ന് പിൻവാങ്ങുന്നതായി കാണിച്ച് 2021 ഏപ്രിൽ 12ന് യുവതി കോടതിയിൽ അപേക്ഷ നൽകി. മകന്റെ ഭാവികൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ വിവാഹമോചന ഹർജി കുടുംബകോടതി തള്ളി.

ഇതിനെതിരേയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബിയിൽ പറയുന്നത് അനുസരിച്ച് ഇരുകക്ഷികളും വിവാഹമോചനത്തിന് സമ്മതമാണെന്ന നിലപാട് തുടർന്നാൽ മാത്രമേ ഹർജി പരിഗണിച്ച് തീർപ്പാക്കാൻ പറ്റുവെന്നും കോടതി വ്യക്തമാക്കി. 2019 ഒക്ടോബർ 11നുണ്ടാക്കിയ ഉടമ്പടിയെ തുടർന്നാണ് ഹർജിക്കാരനും ഭാര്യയും പരസ്പര സമ്മതത്തോടെ വിവാഹമോചന ഹർജി നൽകിയത്. ഉത്തരവിന് മുൻപായി കക്ഷികൾക്ക് സമ്മതമുണ്ടെന്ന് കോടതി ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button