ചെന്നൈ: തമിഴ് ടെലിവിഷന്‍ ലോകത്ത് ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ചയാണ് ടെലിവിഷന്‍ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹവും വേര്‍പിരിയലും. പ്രണയിച്ച് വിവാഹിതരായ ഇവർ വെറും പതിനഞ്ച് ദിവസം മാത്രമാണ് ഭാര്യാ-ഭർത്താക്കന്മാർ ആയി ജീവിച്ചത്. ഇതിന് പിന്നാലെ വിഷ്ണുകാന്തിനെതിരെ സംയുക്ത ആരോപണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ സംയുക്തയെ കുറ്റപ്പെടുത്തി വിഷ്ണുവും രംഗത്തെത്തി.
വിഷ്ണുകാന്തിന് എതിരെ സംയുക്തയും സംയുക്തയ്ക്ക് എതിരെ വിഷ്ണുകാന്തും സോഷ്യല്‍ മീഡിയയില്‍ എത്തി പരസ്പരം കുറ്റപ്പെടുത്തിയും പരാതികള്‍ പറഞ്ഞും മത്സരിക്കുകയാണ്. പീരിയഡ്‌സ് ആയപ്പോള്‍ പോലും വിഷ്ണു തന്നെ സെക്‌സിന് നിര്‍ബന്ധിച്ചു എന്നൊക്കെയായിരുന്നു സംയുക്തയുടെ ആരോപണം. എന്നാല്‍ തങ്ങൾക്കിടയിലെ പ്രശ്നം അതൊന്നുമല്ലെന്ന് പറയുകയാണ് വിഷ്ണുകാന്ത്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഷ്ണുവിന്റെ വെളിപ്പെടുത്തൽ.
‘ഒരുമിച്ച് ഒരു സീരിയല്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. സുഹൃത്തുക്കളായി. ഞങ്ങളുടെ ബന്ധം പ്രണയത്തിലേക്ക് പോയി. എനിക്ക് 32 വയസ്സും സംയുക്തയ്ക്ക് 22 വയസ്സും ആണ് പ്രായം. അതെല്ലാം നേരത്തെ തന്നെ പറഞ്ഞതാണ്. വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ വന്ന് സംസാരിക്കാനായി പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അവളുടെ അമ്മ തന്നെയാണ് പറഞ്ഞത്, എത്രയൊക്കെ ആയാലും അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്. മകളുടെ കല്യാണ കാര്യത്തെ കുറിച്ച് അച്ഛനോടും സംസാരിക്കണം എന്ന്. അങ്ങിനെ അച്ഛനോടും സംസാരിച്ചു.
അച്ഛൻ ഇവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. അതുവരെ ഇല്ലാത്ത അച്ഛന്‍ പെട്ടന്ന് കടന്ന് വന്നതിന് ശേഷമാണ് ഞങ്ങള്‍ക്ക് ഇടയില്‍ പ്രശ്‌നങ്ങളും വന്നത്. അവളുടെ അച്ഛന്‍ വന്നതിന് ശേഷം എന്റെ വീട്ടില്‍ നിന്ന് മുറപ്രകാരം പെണ്ണുകാണാനായി പോയി. എന്നാല്‍ എന്റെ അച്ഛനും അമ്മയും ചേട്ടനും കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അവളുടെ അച്ഛന്‍ പറഞ്ഞത്, എല്ലാം വിഷ്ണുവിനോട് സംസാരിച്ചോളാം എന്നാണ്. അത് എന്റെ വീട്ടുകാര്‍ക്ക് അത്ര മര്യാദയായി തോന്നിയില്ല. എന്നാലും സാരമില്ല അച്ഛാ, അവളുടെ അച്ഛന്‍ ഇത്രകാലം കഴിഞ്ഞ് ഇപ്പോള്‍ വന്നതല്ലേ, മകളുടെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള പ്രയാസം ഉണ്ടാവും അതാവും എന്ന് ഞാന്‍ പറഞ്ഞു. എന്നാൽ അവളുടെ അച്ഛൻ പരിധി ലംഘിച്ചു.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സമാധാനക്കേടായി. ഞാന്‍ ആര് വിളിച്ചാലും ഫോണ്‍ എടുക്കാതെയായി. കല്യാണത്തിന് പത്ത് ദിവസം മുന്‍പ് എന്നെ കാണാനില്ല, കല്യാണം ഉറപ്പിച്ചിട്ട് യാതൊരു തര പ്രതികരണങ്ങളും ഇല്ല എന്ന് പറഞ്ഞ് സംയുക്ത പൊലീസ് സ്റ്റേഷനില്‍ എത്തി. പൊലീസ് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. അതിന് ശേഷം തടസ്സങ്ങളില്ലാതെ കല്യാണം നടന്നു. കല്യാണ ചെലവുകള്‍ എല്ലാം നോക്കിയത് ഞാന്‍ തന്നെയാണ്. അവളുടെ അച്ഛന് ഒന്നും ഇല്ല എന്ന് നേരത്തെ പറഞ്ഞിരുന്നു
വിവാഹ ശേഷം ഞങ്ങള്‍ പോയത് ഞങ്ങളുടെ മാത്രം ഫ്‌ളാറ്റിലേക്കാണ്. കല്യാണം കഴിഞ്ഞ് ആദ്യത്തെ പതിനഞ്ച് ദിവസം ഞങ്ങള്‍ രണ്ട് പേരും ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. പിന്നീടുള്ള പതിനഞ്ച് ദിവസം ആണ് ഒരുമിച്ച് ചെലവഴിക്കാനായി കിട്ടിയത്. എന്നാല്‍ ആ ദിവസങ്ങളില്‍ എന്നും അവളുടെ അച്ഛന്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് രാവിലെയും വൈകിട്ടും വീട്ടില്‍ വരുമായിരുന്നു. അവളുടെ അച്ഛന്റെ വരവ് കല്യാണം കഴിഞ്ഞ പുതുമോടികളായ ഞങ്ങളുടെ പ്രൈവസി ഇല്ലാതാക്കുന്നതായി എനിക്ക് തോന്നിയിരുന്നു. പുതുമോടികളായ ഭാര്യാ – ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാനും സംസാരിക്കാനും ഞങ്ങള്‍ക്ക് സാധിച്ചില്ല
അവള്‍ക്ക് പിരിയഡ്‌സ് ആയ ദിവസം ആണ് എല്ലാം സംഭവിച്ചത്. ഒരു പിരിയഡ്‌സ് ആയ പെണ്ണിനെ ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് പരിപാലിക്കുന്നത്. എന്നിട്ടും എന്റെതായ നല്ല രീതിയ്ക്ക് അവളെ ഞാന്‍ നോക്കിയിരുന്നു. പെയിന്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ കിടക്കാനായി ആവശ്യപ്പെട്ടു. പക്ഷെ ആ സമയത്ത് അവളുടെ സീരിയല്‍ ടിവിയില്‍ പോയിക്കൊണ്ടിരിക്കുന്നതിനാല്‍ കാണണം എന്ന് പറഞ്ഞ് കൂടെ വന്നിരുന്നു. സീരിയലില്‍ അവള്‍ വില്ലത്തിയാണ്. ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് അവള്‍ ഉച്ചത്തില്‍ സംസാരിച്ച് വഴക്കിടാന്‍ തുടങ്ങി. അത് സീരിയല്‍ അല്ലേ, നമ്മള്‍ ആര്‍ട്ടിസ്റ്റ് അല്ലേ, ഇതൊക്കെ മനസ്സിലാക്കാന്‍ നമുക്ക് പറ്റില്ലേ എന്നൊക്കെ ചോദിച്ച് സമാധാനപ്പെടുത്തി ഞാന്‍ അവളെ അകത്ത് കൊണ്ടുപോയി കിടത്തി. പിറ്റേന്ന് അവൾ സ്വന്തം വീട്ടിലേക്ക് പോയി.
എന്നാല്‍ വീട്ടിലേക്ക് പോയതിന് ശേഷം തൊട്ടടുത്ത ദിവസം മുതല്‍ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. അപ്പോള്‍ മുതലേ എന്തോ പ്രശ്‌നം ഉള്ളതായി എനിക്ക് തോന്നിയിരുന്നു. അഞ്ചാമത്തെ ദിവസം ഞാന്‍ ഫോണ്‍ നോക്കിയപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ഞങ്ങള്‍ ഒരുമിച്ചുള്ള എല്ലാ ഫോട്ടോസും, കല്യാണ ഫോട്ടോ അടക്കം എല്ലാം ഡിലീറ്റ് ചെയ്തിരിയ്ക്കുന്നു. അത് കണ്ടതിന് ശേഷം ഞാന്‍ ഷോക്ക് ആയി. ചെന്ന് സംസാരിച്ചെങ്കിലും പ്രശ്നങ്ങൾ വഷളായി’, വിഷ്ണുകാന്ത് പറയുന്നു.
Post Your Comments