ErnakulamNattuvarthaLatest NewsKeralaNews

മീ​ൻ ക​ച്ച​വ​ട​ക്കാ​രന്റെ മുഖത്ത് ചില്ലുഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു : പ്ര​തി അറസ്റ്റിൽ

ഫോ​ർ​ട്ട്കൊ​ച്ചി തു​രു​ത്തി സ്വ​ദേ​ശി സ​ലീ​മാ​ണ്(53) പി​ടി​യി​ലാ​യ​ത്

ഫോ​ർ​ട്ട്കൊ​ച്ചി: മീ​ൻ ക​ച്ച​വ​ട​ക്കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ച കേ​സി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. ഫോ​ർ​ട്ട്കൊ​ച്ചി തു​രു​ത്തി സ്വ​ദേ​ശി സ​ലീ​മാ​ണ്(53) പി​ടി​യി​ലാ​യ​ത്. മീ​ൻ ക​ച്ച​വ​ട​ക്കാ​ര​ൻ സ​മ​ദി​നെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

Read Also : പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം: 1600 ഒഴിവുകൾ, വിശദവിവരങ്ങൾ ഇങ്ങനെ

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലു​മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്ന​ത്. ക​മാ​ല​ക്ക​ട​വി​ൽ​ വെ​ച്ച് ക​ടം​വാ​ങ്ങി​യ തു​ക തി​രി​കെ ചോ​ദി​ച്ച​തി​നു​ള്ള വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി പൊ​ട്ടി​യ ചി​ല്ലു​ഗ്ലാ​സു​കൊ​ണ്ട് സ​മ​ദി​ന്‍റെ ഇ​ട​തു​ക​വി​ളി​ൽ കു​ത്തി​യ​ത്.

Read Also : 2000 രൂപയുടെ നോട്ട് പിൻവലിക്കുമെന്ന സുപ്രധാന തീരുമാനത്തിന് പിന്നിലെ കാരണമിത്; വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്

ഫോ​ർ​ട്ട്കൊ​ച്ചി ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ രൂ​പേ​ഷ്, സി.​പി.​ഒ​മാ​രാ​യ സ​ജി, ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button