കൊച്ചി: അച്ഛന്റെ ഓർമയിൽ വികാരഭരിതയായി ഗായിക അമൃത സുരേഷ്. അച്ഛന്റെ അനുസ്മരണ യോഗത്തില്‍ പാട്ടു പാടുന്നതിനിടെയാണ് വേദിയില്‍ അമൃത വികാരാധീനയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു അമൃതയുടെയും അഭിരാമിയുടെയും പിതാവായ പി.ആര്‍ സുരേഷിന്റെ വിയോഗം. അമൃത തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
‘അച്ഛാ..’ എന്ന കുറിപ്പോടെയാണ് അമൃത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അന്തരിച്ച ഗായിക വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന അനശ്വര ഗാനമാണ് അമൃത ആലപിച്ചത്. പാട്ടു പാടുന്നത് പൂര്‍ത്തിയാക്കാനാകാതെ കണ്ണീര്‍ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. വീഡിയോ കാണാം:
View this post on Instagram
Post Your Comments