Latest NewsIndiaNews

കശ്മീരില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ

ശ്രീനഗര്‍: കശ്മീരിലെ ഏഴ് ജില്ലകളില്‍ എന്‍ഐഎ പരിശോധന നടത്തുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 15 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ശ്രീനഗര്‍, പുല്‍വാമ, അവന്തിപ്പോറ, അനന്ത്നാഗ്, ഷോപ്പിയാന്‍,പൂഞ്ച്,കുപ്വാര എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്. എന്‍ഐഎയുടെ ഡല്‍ഹി, ജമ്മു ബ്രാഞ്ചുകളില്‍ 2001-ലും 2022-ലും രജിസ്റ്റര്‍ ചെയ്ത്് രണ്ട് കേസുകളെ ആസ്പദമാക്കിയാണ് പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് മേഖലകളില്‍ പരിശോധന നടത്തുന്നത്.

Read Also: ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, 23ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കാന്‍ നിര്‍ദേശം 

തീവ്രവാദം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമിനില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടപടി. പാകിസ്ഥാന്‍ കമാന്‍ഡര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിവിധ വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനകളും അവയുടെ അനുബന്ധ ഘടകങ്ങളുടെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button