കേരളത്തിൽ സമുദ്ര മത്സ്യ ലഭ്യത കുതിച്ചുയരുന്നതായി റിപ്പോർട്ട്. സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, സമുദ്രമത്സ്യ ലഭ്യതയിൽ 24 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2022-ൽ 6.87 ലക്ഷം ടൺ മത്സ്യമാണ് കടലിൽ നിന്നും ലഭിച്ചത്. 2021- ൽ ഇത് 5.55 ലക്ഷം ടണ്ണായിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ മത്സ്യബന്ധനം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 35 ശതമാനം മത്സ്യബന്ധനമാണ് നടന്നത്. അതേസമയം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 16 ശതമാനമാണ് മത്സ്യബന്ധനം നടന്നത്.
സമുദ്ര മത്സ്യങ്ങളുടെ ഇനത്തിൽ ഇത്തവണ ലഭിച്ചിട്ടുള്ളത് മത്തിയാണ്. 2021-ൽ 3,279 ടൺ മത്തിയായിരുന്നു ലഭിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം 1.10 ലക്ഷം മത്തി കേരള തീരത്ത് നിന്നും ലഭിച്ചിട്ടുണ്ട്. തൊട്ടുപിന്നിലായി അയലയാണ് ഉള്ളത്. കഴിഞ്ഞ വർഷം 1.01 ലക്ഷം ടണ്ണാണ് ലഭിച്ചത്. കൊഴുവ, കണവ വർഗ്ഗങ്ങൾ, കിളിമീൻ എന്നിവയുടെ ലഭ്യതയും കൂടിയിട്ടുണ്ട്. അതേസമയം, മീൻപിടുത്തത്തിന് അനുയോജ്യമായ കാലാവസ്ഥയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ നിലനിന്നിരുന്നത്. രാജ്യത്തെ മൊത്തം മൽസ്യോൽപാദനത്തിന്റെ 40 ശതമാനവും സമുദ്ര മത്സ്യങ്ങളാണ്.
Post Your Comments