രാജ്യത്തെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വീണ്ടും നേട്ടത്തിന്റെ പാതയിൽ. ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ വർഷം ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം 12 ശതമാനം വർദ്ധനവോടെ 1.06 ലക്ഷം കോടി രൂപയായാണ് പ്രതിരോധ ഉൽപ്പാദനം ഉയർന്നത്. അതേസമയം, ഏതാനും സ്വകാര്യ കമ്പനികളിൽ നിന്നുള്ള ഉൽപ്പാദന കണക്കുകൾ കൂടി ലഭ്യമാകാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതുകൂടിച്ചേരുമ്പോൾ ഉൽപ്പാദന മൂല്യം വീണ്ടും ഉയരുന്നതാണ്.
അടുത്തിടെ വിതരണ ശൃംഖലയിലേക്ക് ചില വ്യവസായങ്ങളെ കൂടി പ്രതിരോധ മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനാണ് പദ്ധതിയിട്ടത്. ഇതിന്റെ ഫലം കൂടിയാണ് ഇത്തവണയുണ്ടായ നേട്ടമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ നയങ്ങൾ പ്രാബല്യത്തിലായതോടെ പ്രതിരോധ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, വികസനം, ഉൽപാദനം എന്നിവയിൽ പല ചെറുകിട, ഇടത്തരം സംരംഭങ്ങളും, സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ള വ്യവസായങ്ങൾ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ വ്യവസായങ്ങൾക്ക് അനുവദിച്ച പ്രതിരോധ ലൈസൻസുകളുടെ എണ്ണത്തിൽ ഏകദേശം 200 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: തമിഴ്നാട് സ്വദേശി പിടിയില്‍
Post Your Comments