Latest NewsNewsIndia

സിക്കിമിൽ കനത്ത മഴ തുടരുന്നു, മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

ലാചുംഗ് താഴ്‌വരയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്

സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വടക്കൻ സിക്കിമിലാണ് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ രൂക്ഷമായത്. നിലവിൽ, 54 കുട്ടികൾ ഉൾപ്പെടെ 500- ലധികം വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്.

ലാചുംഗ് താഴ്‌വരയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലാച്ചൻ, ലാചുംഗ് മേഖലയിൽ തുടർച്ചയായ മഴ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മണ്ണിടിച്ചിലും ഉണ്ടായത്. വിനോദസഞ്ചാരികളിൽ 216 പേർ പുരുഷന്മാരും, 113 സ്ത്രീകളും, 54 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് സൈന്യം മാറ്റിയിട്ടുണ്ട്.

Also Read: കേരളം കത്തുന്നു,ആറ് ജില്ലകളില്‍ ക്രമാതീതമായി ചൂട് ഉയരുന്നു: ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ദുരന്തനിവാരണ അതോറിറ്റി

എല്ലാ യാത്രക്കാരുടെയും ആരോഗ്യനില പരിശോധിക്കാൻ മൂന്ന് മെഡിക്കൽ സംഘങ്ങളെ പ്രത്യേകം രൂപീകരിച്ചിട്ടുണ്ട്. സൈനികരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് മുഴുവൻ സഞ്ചാരികളെയും രക്ഷപ്പെടുത്തിയത്. വരും ദിവസങ്ങളിൽ സിക്കിമിലെ പല മേഖലകളിലും കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ്  നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button