മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിൽ ആൾക്കൂട്ട ആക്രമണത്തിൽ ബീഹാർ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട സംഭവത്തിൽ വലിയ ചർച്ചകളോ പ്രതികരണങ്ങൾ ഉയർന്നിരുന്നില്ല. രാജേഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ പറയുന്നത് ഇയാൾ മോഷണത്തിനായി എത്തിയതാണെന്നാണ്. എന്നാൽ, ഇയാൾ മോഷ്ടിക്കാൻ കയറിയതിന്റെ യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. വിഷയത്തിൽ മൗനം പാലിക്കുന്ന പ്രബുദ്ധ സാംസകാരിക നായകരെ രൂക്ഷമായി വിമർശിച്ച് അഞ്‍ജു പാർവതി പ്രഭീഷ്.
മലപ്പുറം കേരളത്തിൽ ആയിപ്പോയെന്നും, കൊല്ലപ്പെട്ടയാൾ രാജേഷ് മാഞ്ചി ആയിപ്പോയെന്നും അഞ്‍ജു പാർവതി പറയുന്നു. അതുകൊണ്ട് തന്നെ സച്ചിദാനന്ദൻ മുതലിങ്ങാട്ടുളള സാംസ്കാരിക നായകരെല്ലാം മഹാനിദ്രയിലാണ്. സോ കോൾഡ് ഫാസിസ്റ്റ് സർക്കാരിന്റെ തേർ വാഴ്ച്ചയിൽ അവിടെ വടക്ക് ഒരു കാക്കയ്ക്ക് പോലും പറക്കാൻ പറ്റുന്നില്ലെന്ന് അലമുറയിടുന്ന സാംസ്കാരിക നായകൾ അട്ടിപ്പേറു കിടക്കുന്ന കേരളത്തിലാണ് ഈ അതിദാരുണ കൊലപാതകം സംഭവിച്ചിരിക്കുന്നത് എന്നോർക്കണമെന്ന് അഞ്‍ജു പാർവതി ഓർമിപ്പിക്കുന്നു.
അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:
ഇന്നേയ്ക്ക് ഒൻപത് ദിവസം മുമ്പ് പ്രബുദ്ധ കേരളത്തിലെ മലപ്പുറത്ത് ഒരു ആൾക്കൂട്ടകൊലപാതകം നടന്നു. കൊല്ലപ്പെട്ടയാൾ അതിദരിദ്രനായ ഒരു അന്യസംസ്ഥാന തൊഴിലാളി. ഇന്ത്യയിലെ കീഴാള വിഭാഗത്തിൽപ്പെട്ട സമുദായമായ മാഞ്ചി പേരിനൊപ്പം വാലായി ചേർത്ത രാജേഷ് മാഞ്ചി. കൊന്നവർ എല്ലാം കേരളത്തിലെ പ്രിവിലേജ് വിഭാഗത്തിൽപ്പെട്ടവർ. എന്നിട്ട്?????
ഒന്നുമില്ല! എങ്ങും കനത്ത മൗനം മാത്രം. കാരണം?????
മലപ്പുറം കേരളത്തിൽ ആയിപ്പോയി! കൊല്ലപ്പെട്ടയാൾ രാജേഷ് മാഞ്ചി ആയിപ്പോയി.
അതിനാൽ…..
സച്ചിദാനന്ദൻ മുതലിങ്ങാട്ടുളള സാംസ്കാരിക നായകരെല്ലാം മഹാനിദ്രയിലാണ്. സോ കോൾഡ് ഫാസിസ്റ്റ് സർക്കാരിന്റെ തേർ വാഴ്ച്ചയിൽ അവിടെ വടക്ക് ഒരു കാക്കയ്ക്ക് പോലും പറക്കാൻ പറ്റുന്നില്ലെന്ന് അലമുറയിടുന്ന സാംസ്കാരിക നായകൾ അട്ടിപ്പേറു കിടക്കുന്ന കേരളത്തിലാണ് ഈ അതിദാരുണ കൊലപാതകം സംഭവിച്ചിരിക്കുന്നത് എന്നോർക്കണം.
ഒരു അന്യസംസ്ഥാന തൊഴിലാളിയെ രണ്ടര മണിക്കൂർ നേരം പേപ്പട്ടിയെ തല്ലുന്ന പോലെ തല്ലി കൊല്ലാൻ ഇതെന്താ താലിബാന്റെ രാജ്യമാണോ എന്ന് ചോദിക്കാൻ ഏതെങ്കിലും സാംസ്കാരിക നായയ്ക്ക് ഇവിടെ നട്ടെല്ലുണ്ടോ ? ഇതെന്ത് കാട്ടാളത്തമെന്ന് ചോദിച്ചോ അസഹിഷ്ണുതയെന്ന് ഉച്ചത്തിൽ നിലവിളിച്ച ഒരുത്തനെങ്കിലും ?
രാഷ്ട്രീയം നോക്കാതെ പ്രതികരിക്കുന്ന ട്രോളന്മാരാണ് ഇവിടുത്തെ യഥാർത്ഥ സാംസ്കാരിക നായകന്മാർ. മറ്റേതൊക്കെ എല്ലിൻക്കഷണങ്ങൾക്കായി വാലാട്ടിനില്ക്കുന്ന വെറും
എച്ചിൽത്തീനികൾ.
ഈ കൊലപാതകം പ്രതി ഹാഷ്ടാഗ് മെഴുകുതിരി പ്രതിഷേധങ്ങളോ തെരുവ് നാടകങ്ങളോ ഒന്നും ഉണ്ടാവില്ല. കാരണം ഇത് നടന്നത് യോഗിയുടെ ഉത്തർ പ്രദേശിൽ അല്ല. ഈ കൊലപാതകത്തെ പ്രതി ഇവിടെ ഒറ്റ ബുദ്ധിജീവി സാംസ്കാരിക നാറികളും പ്രതികരിക്കാൻ മുതിരില്ല.
പാർശ്വവത്കരണം,ഹിന്ദുത്വ ഫാസിസം , അടിച്ചമർത്തൽ , വാമൂടിക്കെട്ടൽ , ബ്ലാ ബ്ലാ തുടങ്ങിയ പ്ലക്കാർഡുകളുമായി മുക്കിനും മൂലയിലും പ്രതിഷേധ ജാഥ ഇപ്പോൾ ഒരുത്തനും നടത്തേണ്ട..
കൊല്ലപ്പെട്ടവൻ്റെ ദളിത് സ്വത്വം വച്ച് വിലപേശാൻ ഒറ്റ എണ്ണം മുതിരില്ല. കാരണം പ്രതികളുടെ പേരുകൾക്ക് പൊന്നിൻ്റെ വിലയുണ്ട് ഇവിടുത്തെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ. ഇത്രമേൽ നെറികെട്ട ഒരു ഭരണവും സംസ്ഥാനവും മ്ലേച്ഛമായ കപടതയും അപരിഷ്കൃത കാട്ടാള നീതി ബോധം പേറുന്ന പൊതുബോധവും രാഷ്ട്രീയ അടിമകളായ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഒരു പക്ഷേ ഇന്ത്യാ മഹാരാജ്യത്ത് ഇവിടെ മാത്രമേ കാണൂ.
Post Your Comments