Latest NewsNewsLife StyleHealth & Fitness

പ്രായം മുപ്പത് കഴിഞ്ഞവർ അറിയാൻ

മുപ്പത് കഴിഞ്ഞവർ പ്രായത്തെ തോല്‍പ്പിക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തുന്നത് നല്ലതാണ്. പ്രായമാകുന്നതിനനുസരിച്ച്‌​ ചര്‍മ്മത്തിന്‍റെ ഘടനയില്‍ മാറ്റംവരാം. ഇത്​ ശരീരത്തില്‍ ചുളിവുകളും വരകളും വീഴ്ത്താം.

മുപ്പത് കഴിഞ്ഞാല്‍ ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിന് വളരെ അത്യാവശ്യമായ കാര്യമാണ് വെള്ളം. ആരോഗ്യത്തിനും ചര്‍മ്മത്തിനും ഇത് ഗുണം ചെയ്യും. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും.

Read Also : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്, മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് കൊച്ചിയില്‍ മരിച്ച നിലയില്‍

ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിധപ്പെടുത്തുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ഉറക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദിവസവും ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണം. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button