Latest NewsKeralaNews

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 99.7% വിജയവുമായി വിദ്യാര്‍ഥികള്‍, 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് 

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. വിജയശതമാനം 99.7%. 4 മണി മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം.

68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. 99.26ആയിരുന്നു കഴിഞ്ഞ വർഷം വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 0.44 ശതമാനമാണ് വർധന.

2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്.

പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും. സേ പരീക്ഷകൾ ജൂൺ ഏഴ് മുതൽ 14 വരെ നടത്തും. പരീക്ഷ നല്ല നിലയിൽ നടത്തിയ അധ്യാപക-അനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാർഥികളേയും മന്ത്രി അനുമോദിച്ചു. മെയ് 20 മുതൽ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാം.

കണ്ണൂർ(99.94%) ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. വയനാട് ആണ് ഏറ്റവും കുറവ് വിജയശതമാനം (98.4%). വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ. കുറവ് വയനാട്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറം (4856 പേർ).

മലപ്പുറം ജില്ലയിലെ പികെഎംഎംഎച്ച്എസ്എസ് എടരിക്കോട് ആണ് കൂടുതൽ കൂട്ടികൾ പരീക്ഷയെഴുതിയ സെന്റർ.

ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ എച്ച്എംഎച്ച്എസ്എസ് രണ്ടാർക്കര എറണാകുളം ആണ്.

ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുൾ എ പ്ലസ് നേടിയവർ–288.

സെക്രട്ടേറിയേറ്റിലെ പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button