തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്തമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി, മിന്നല്‍, കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
Read Also: പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു, മെയ് 20 മുതൽ സർവീസ് ആരംഭിക്കും
അതേസമയം, ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല്‍ രാജ്യതലസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മഴ കൂടുതല്‍ കനക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അടുത്ത 3-4 ദിവസത്തേക്ക് ചുഴലിക്കാറ്റിന്റെ സാധ്യത തുടരുമെന്നും രാജസ്ഥാനിലെ പൊടിക്കാറ്റാണ് ഡല്‍ഹിയിലെ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Post Your Comments