KeralaLatest NewsNews

ഭക്ഷ്യവിഷബാധ: വിവാഹസത്ക്കാരത്തിൽ പങ്കെടുത്തവരിൽ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ഭക്ഷ്യവിഷബാധ. മാറഞ്ചേരിയിൽ വിവാഹസത്ക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായി. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

Read Also: നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാതയ്ക്ക് പുതുജീവൻ, സർവ്വേ നടപടികൾ ഉടൻ പുനരാരംഭിക്കാൻ സാധ്യത

വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ പലരും ചികിത്സ തേടി ആശുപത്രിയിലെത്തുകയായിരുന്നു. എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലാണ് പലരും ചികിത്സയ്ക്കായി എത്തിയത്. അഞ്ഞൂറോളം പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നവെന്നാണ് റിപ്പോർട്ട്.

Read Also: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 99.7% വിജയവുമായി വിദ്യാര്‍ഥികള്‍, 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button