തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം മണ്ടത്തരമെന്ന് സാമ്പത്തിക വിദഗ്ധന്‍ വികെ പ്രസാദ്. പണപ്പെരുപ്പം തടയുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് മനസിലാകുന്നത്.
എന്നാല്‍ ഈ തീരുമാനം മണ്ടത്തരമാണ്. കാരണം ഈ പണപ്പെരുപ്പത്തിന്റെ കാരണം വിലക്കയറ്റമാണ്. അത് പരിഹരിക്കുകയെന്നത് റിസര്‍വ് ബാങ്കിന്റെ കൈവശം നില്‍ക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വികെ പ്രസാദ് പറഞ്ഞു.
ഈ തീരുമാനം നോട്ട് നിരോധനമെന്ന് പറയാനാകില്ല. റിസര്‍വ് ബാങ്കിന്റെ അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം. 2016 നവംബര്‍ എട്ടിലെ നോട്ട് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനത്തെ നിലവില്‍ ആര്‍ബിഐ തള്ളിപ്പറയുകയാണ്. ഇതൊരു കുറ്റസമ്മതമാണ്. അന്നത്തെ തീരുമാനം തീര്‍ത്തും യുക്തിയില്ലാത്തതാണെന്ന് കൂടി റിസര്‍വ് ബാങ്ക് സമ്മതിക്കുകയാണെന്നും വികെ പ്രസാദ് പറഞ്ഞു.
Post Your Comments