KottayamNattuvarthaLatest NewsKeralaNews

കാട്ടുപോത്തിന്‍റെ ആക്രമണം : രണ്ടു പേർ മരിച്ചു, സംഭവം എരുമേലിയിൽ

കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്

കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Read Also : സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയിൽ പിണറായിക്ക് ക്ഷണമില്ല; ഈ നിലപാടാണെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ ഭരിക്കില്ലെന്ന് ഇ.പി

തുടർന്ന്, തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആക്രമണത്തിന് ശേഷം കാട്ടുപോത്ത് കാടിനുള്ളിലേക്ക് തിരികെ പോയി. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണിയും വാർഡ് അംഗം ജിൻസിയും സംഭവസ്ഥലത്തെത്തി. സംഭവത്തിൽ, വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button