![](/wp-content/uploads/2023/05/untitled-69-1.jpg)
കൊച്ചി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക തട്ടിപ്പ് നടക്കുന്നതായി അഭിഭാഷകൻ അഡ്വ. ശ്രീജിത്ത് പെരുമന. മലയാളത്തിലെ പ്രമുഖ നായിക നടിയുടെ സഹോദരിയുടെ നേതൃത്വത്തിൽ ഉൾപ്പെടെ ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നതെന്ന് ശ്രീജിത്ത് ആരോപിക്കുന്നു. സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് തട്ടിപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കാൻ’ എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വിദേശത്തു നിന്നും ലക്ഷങ്ങൾ എത്തുന്നുണ്ടെന്നും, തട്ടിപ്പിൽ ഉന്നതർക്ക് അടക്കം പങ്കുണ്ടെന്നുമാണ് ശ്രീജിത്ത് പെരുമന ആരോപിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകിയ ശേഷം ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് ശ്രീജിത്ത് പറയുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശ്രീജിത്ത് പെരുമനയുടെ ആരോപണം.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
#അരികൊമ്പൻ ആനയുടെ പേരിൽ വ്യാപക തട്ടിപ്പും സാമ്പത്തിക പിരിവും ;
മലയാളത്തിലെ പ്രമുഖ നായിക നടിയുടെ സഹോദരിയുടെ നേതൃത്വത്തിൽ ഉൾപ്പെടെ നടക്കുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് സംസ്ഥാനത്ത് ഉടനീളം സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ ഉണ്ടാക്കിയ ശേഷം. അരികൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കാൻ എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വിദേശത്തു നിന്നും എത്തുന്നത് ലക്ഷങ്ങൾ, ഉന്നതർക്കും പങ്ക്. വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകിയ ശേഷം പേര് വിവരങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തും.
Post Your Comments