ന്യൂഡൽഹി: കേരളത്തിൽ രണ്ട് കേരളങ്ങൾ ഉണ്ടെന്ന് പറഞ്ഞ സംവിധായകൻ സുദീപ്തോ സെന്നിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി. ‘സുദീപ്‌തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല…’ എന്നാണ് മന്ത്രി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. ‘കേരളം സ്റ്റോറി’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ സക്സസ് മീറ്റുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു സംവിധായകൻ കേരളത്തെയും കേരളീയരെയും അപമാനിച്ച് സംസാരിച്ചത്. ഇതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘കേരളത്തിനുള്ളില്‍ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായല്‍, ലാന്‍ഡ്സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട്, മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം’, എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
അതേസമയം റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 150 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ് ചിത്രം. വിവാദങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം, ഇന്റര്‍നെറ്റ് അവകാശം, ഒ.ടി.ടി എന്നിവ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. തീയറ്ററില്‍ നിന്നും സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിയ ശേഷമേ ഈ അവകാശങ്ങള്‍ വില്പന നടത്തുകയുള്ളു. 100 കോടിക്ക് മുകളില്‍ എങ്കിലും ഈ ഇനത്തിലും വരുമാനം പ്രതീക്ഷിക്കുന്നു.
Post Your Comments