Latest NewsNewsBusiness

ലാഭമെടുപ്പിൽ ഉലഞ്ഞ് ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

തുടർച്ചയായ മൂന്നാം ദിനമാണ് ആഭ്യന്തര സൂചികകൾ നഷ്ടം നേരിടുന്നത്

വൻകിട ഓഹരികളിൽ ലാഭമെടുപ്പ് തുടർക്കഥയായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ ചലനങ്ങളെ തുടർന്ന് ആഭ്യന്തര സൂചികകൾക്ക് നിറം മങ്ങുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 128.90 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,431.74-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 58.05 പോയിന്റ് നഷ്ടത്തിൽ 18,129.95-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് ആഭ്യന്തര സൂചികകൾ നഷ്ടം നേരിടുന്നത്.

ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കുറിച്ചു. അതേസമയം, ഐടിസി, എൽ ആൻഡ് ടി, പവർഗ്രിഡ്, ടൈറ്റൻ, ടാറ്റ മോട്ടോഴ്സ്, എച്ച്.യു.എൽ, അൾട്രാടെക് സിമന്റ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, ഗെയിൽ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾക്കാണ് ഇടിവ് നേരിട്ടത്.

Also Read: അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! പുതിയ നിയമം തീർച്ചയായും അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button