Latest NewsNewsIndiaInternational

‘ദി കേരള സ്‌റ്റോറി’ നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഡൽഹി: ‘ദി കേരള സ്‌റ്റോറി’ എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാനത്ത് ചിത്രം നിരോധിച്ചതിനെതിരായ ഹർജി പരിഗണിക്കവെയാണ് കോടതി തീരുമാനം. 32000 പേർ മതം മാറിയെന്ന് പറയുന്നത് വസ്തുതകളെ വളച്ചൊടിക്കലാണെന്നും ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

സ്ക്രീനിൽ സാങ്കൽപ്പിക പതിപ്പെന്ന് എഴുതിക്കാട്ടണമെന്നും കോടതി നിർദ്ദേശം നൽകി.രാജ്യത്തെ മറ്റിടങ്ങളിൽ കേരളസ്റ്റോറി സിനിമ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമബംഗാളിൽ പ്രദർശിപ്പിക്കുന്നതിന് എന്താണ് പ്രശ്നമെന്ന് കേസ് ആദ്യം പരിഗണിച്ചപ്പോൾ സുപ്രീം കോടതി ചോദിച്ചിരുന്നു.

‘പരാതി ഉണ്ടെന്ന് യുവനടി പറഞ്ഞത് മുതൽ ഇദ്ദേഹം ആയിരുന്നു സൂപ്പർ ഹീറോ, ഇദ്ദേഹത്തിന് ജനിച്ച മക്കളുടെ പുണ്യം’

വിദ്വേഷ പ്രചാരണമാണ് ചിത്രത്തിലെന്നും, കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും പശ്ചിമബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദർശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നത്തിനിടയാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button